|    Nov 18 Sat, 2017 10:22 am
Home   >  Todays Paper  >  page 12  >  

നാളെ ശമ്പളദിനം; ബാങ്കുകള്‍ അങ്കലാപ്പില്‍

Published : 30th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ശമ്പളദിനം ആരംഭിക്കുന്ന നാളെ മുതല്‍ പണമിടപാടുകള്‍ എങ്ങനെ നടത്തുമെന്ന അങ്കലാപ്പിലാണ് ബാങ്ക് അധികൃതര്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ മിക്ക എടിഎമ്മുകളും കാലിയാണ്. ശമ്പളവിതരണത്തിന് കൂടുതല്‍ പണം അനുവദിക്കണമെന്ന് ബാങ്കുകളെല്ലാം റിസര്‍വ് ബാങ്കിന് അടിയന്തര സന്ദേശം അയച്ചിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ തന്നെ 50 ലക്ഷം ജീവനക്കാരും 58 ലക്ഷം പെന്‍ഷന്‍കാരുമുണ്ട്. കഴിഞ്ഞയാഴ്ച ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസത്തിന് കേന്ദ്രസര്‍ക്കാര്‍ 10,000 രൂപ മുന്‍കൂര്‍ ശമ്പളം നല്‍കിയിരുന്നെങ്കിലും അതൊന്നും ബാങ്കുകളിലെ തിരക്കൊഴിവാക്കാന്‍ പര്യാപ്തമല്ല. സുരക്ഷാസംവിധാനങ്ങളും കൗണ്ടറുകളുടെ എണ്ണവും കൂട്ടി തിരക്ക് അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് കാനറ ബാങ്കിന്റെ സീനിയര്‍ മാനേജര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക