|    Jul 22 Sat, 2017 4:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നാളെ ബാങ്ക് പണിമുടക്ക്

Published : 28th July 2016 | Posted By: SMR

കൊച്ചി: ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാര നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ബാങ്ക് യൂനിയന്‍സിന്റെ നേതൃത്വത്തില്‍ നാളെ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടത്തും. പൊതുമേഖലാ സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകള്‍ സമരത്തില്‍ പങ്കെടുക്കും. ഇതിന്റെ മുന്നോടിയായി ഇന്ന് ജില്ലാതല റാലികളും നാളെ കേന്ദ്രീകൃത ധര്‍ണകളും സമ്മേളനങ്ങളും നടക്കും.
ബാങ്കിങ് സംവിധാനത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്വകാര്യമേഖലയില്‍ യഥേഷ്ടം ബാങ്കുകള്‍ അനുവദിക്കാനുള്ള നയം തിരുത്തുക, വന്‍കിട വായ്പാ കുടിശ്ശിക വരുത്തുന്നതു ക്രിമിനല്‍ കുറ്റമാക്കുക, കോര്‍പറേറ്റ് വായ്പാ കുടിശ്ശികക്കാരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക