|    Nov 19 Sun, 2017 6:40 am
FLASH NEWS

നാളെ പൊരിഞ്ഞ ഇടി… ബാറ്റില്‍ഗ്രൗണ്ട് ഏഷ്യ പോരാട്ടത്തില്‍ വിജേന്ദര്‍ – മെയ്‌മെയ്തിയാലി പോരാട്ടം

Published : 4th August 2017 | Posted By: ev sports

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ബോക്‌സിങ് താരം വിജേന്ദര്‍ സിങ് ഇടിക്കൂട്ടിലെ തന്റെ വീരോചിത മുന്നേറ്റം തുടരാന്‍ ഇന്നിറങ്ങുന്നു. വേള്‍ഡ് ബോക്‌സിങ് ഓര്‍ഗനൈസേഷന്‍ ബാറ്റില്‍ഗ്രൗണ്ട് ഏഷ്യ പോരാട്ടത്തില്‍ ചൈനയുടെ മെയ്‌മെയ്തിയാലിയാണ് വിജേന്ദറിന്റ എതിരാളി. മല്‍സരം തീരുമാനിച്ചത് മുതല്‍ ഇരു താരങ്ങളും പരസ്പരം വെല്ലുവിളികളുമായി രംഗത്തെത്തിയിരുന്നു. മെയ്‌മെയ്തിയാലി ചെറിയ കുട്ടിയാണെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആയുസ് കുറവാണെന്നും വിജേന്ദര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന് മറുപടിയായി മെയ്‌മെയ്തിയാലി പറഞ്ഞത് ചൈനക്കാര്‍ക്ക് എന്ത് സാധിക്കുമെന്ന് താന്‍ കാട്ടിത്തരാമെന്നും പല കാലങ്ങളിലുമായി ചൈന അത് തെളിയിച്ചിട്ടുമുണ്ടെന്നുമാണ്.  തന്നെ കുട്ടിയായി കരുതുന്ന വിജേന്ദറിന് ഒരു കുട്ടിയുടെ കരുത്തെന്തെന്ന് താന്‍ റിങിലൂടെ കാണിച്ചുകൊടുക്കാമെന്നും മെയ്‌മെയ്തിയാലി പറഞ്ഞു. ആദ്യ റൗണ്ടില്‍ തന്നെ വിജേന്ദറിനെ ഇടിച്ചിടാനുള്ള തയ്യാറെടുപ്പിലാണ് താന്‍ വരുന്നതെന്നും മെയ്‌മെയ്തിയാലി വ്യക്തമാക്കി. വേള്‍ഡ് ബോക്‌സിങ് ഓര്‍ഗനൈസേഷന്റെ ഓറിയന്റല്‍ സൂപ്പര്‍ മിഡ്‌വെയ്റ്റ് ചാംപ്യനാണ് ചൈനയുടെ മെയ്‌മെയ്തിയാലി. അതേ സമയം എട്ട് മല്‍സരങ്ങളില്‍ നിന്ന് ഏഴ് നോക്കൗട്ട് വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള വിജേന്ദര്‍ നിലവിലെ ഏഷ്യ പസഫിക് സൂപ്പര്‍ മിഡ്‌വെയ്റ്റ് ചാംപ്യനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക