|    Dec 16 Sat, 2017 10:22 pm
FLASH NEWS

നാളെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അടിയന്തര യോഗം ചേരും

Published : 25th November 2016 | Posted By: SMR

കാസര്‍കോട്്: ഡിസംബര്‍ എട്ടിന് സംസ്ഥാന വ്യാപകമായി നടത്തുന്ന നവകേരള മിഷന്‍ ക്യാംപയിനുമായി  ബന്ധപ്പെട്ട പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥ ാപനങ്ങള്‍ നാളെ ഭരണസമിതി യോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഡിസംബര്‍ എട്ടിന് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ നിയോഗിച്ച് ഗൃഹതല സര്‍വെ നടത്തും. ഓരോ വീട്ടിലും ഉല്‍പാദിപ്പിക്കുന്ന ജൈവ, അജൈവ മാലിന്യങ്ങള്‍ ഏതു വിധേനയാണ് സംസ്‌കരിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനും ജൈവ മാലിന്യസംസ്‌കരണത്തിന് എന്തു സംവിധാനമാണ് ഏര്‍പ്പെടുത്തേണ്ടതെന്ന് കണ്ടെത്തുന്നതിനുമാണ് സര്‍വെ. ഉപയോഗിച്ചതും വൃത്തിയുള്ളതും പുനരുപയോഗ്യവുമായ വസ്തുക്കള്‍, ഉല്‍പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് സ്വന്തമാക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ സ്വാപ് മേളകള്‍ സംഘടിപ്പിക്കും. തരിശുരഹിതഗ്രാമം പദ്ധതിയുടെ ഭാഗമായി 50 സെന്റ് തരിശ് ഭൂമി കുടുംബശ്രീ-സിഡിഎസ്സുകള്‍ കണ്ടെത്തി  സംഘകൃഷിഗ്രൂപ്പുകള്‍ തൊഴിലുറപ്പു പദ്ധതിയുടെ പങ്കാളിത്തത്തോടെ ഡിസംബര്‍ എട്ടിന് കൃഷി ആരംഭിക്കും. വിഷവിമുക്ത പച്ചക്കറി സന്ദേശം പ്രചരിപ്പിക്കുന്നതിന് പച്ചക്കറി വിത്തുകള്‍ ശേഖരിച്ച് എല്ലാ വീടുകളിലും എത്തിക്കണം. കുടുംബശ്രീ-സിഡിഎസ് ഡിസംബര്‍ എട്ടിനകം കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കണം. ഡിസംബര്‍ എട്ടിന് പൊതുജനങ്ങള്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഒഴിവാക്കണം. വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പ്ലാസ്റ്റിക് ബാഗില്‍ സാധനങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം. ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗ ശൂന്യമായ പേനകളും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്ത്, നഗരസഭ പരിധിയില്‍ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് ക്യാംപയിന്‍ മാതൃകയില്‍ അവ ശേഖരിക്കും. ഇവ നിശ്ചിത സംഭരണ കേന്ദ്രത്തില്‍ എത്തിച്ച് ജില്ലാതല റീസൈക്ലിങ് സെന്ററുകള്‍ക്ക് കൈമാറും. വാര്‍ഡ്തലത്തില്‍ ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഇനം തിരിച്ചുള്ള റിപോര്‍ട്ട് ഡിസംബര്‍ രണ്ടിനകം ജില്ലാ പ്ലാനിങ് ഓഫിസില്‍ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss