|    Jan 23 Mon, 2017 6:18 pm
FLASH NEWS

നാളെ ജില്ലയിലെ നാല് വില്ലേജുകളില്‍ ഹര്‍ത്താല്‍

Published : 14th October 2016 | Posted By: Abbasali tf

ഈരാറ്റുപേട്ട: ഇടുക്കി ജില്ലയില്‍ നടത്തുന്ന ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ച് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല പ്രദേശമായി ചേര്‍ത്തിരിക്കുന്ന പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, തീക്കോയി വില്ലേജുകളില്‍ ശനിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുമെന്ന് യുഡിഎഫ് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. യുഡിഎഫ് നടത്തുന്ന ഹര്‍ത്താലിന് കേരളാ കോണ്‍ഗ്രസ് (എം) പിന്തുണ പ്രഖ്യപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പി എം ഷെരീഫ്, വി ജെ മാത്തുക്കുട്ടി, ജോമോന്‍ ഐക്കര സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക