|    Aug 22 Tue, 2017 4:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നാളെ എസ്ഡിപിഐ പ്രതിഷേധദിനം

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് പരിഷ്‌കരണം ഏര്‍പ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ദുരിതമുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ട നരേന്ദ്രമോദി പ്രധാനമന്ത്രിപദം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ 15ന് പ്രതിഷേധദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി അറിയിച്ചു. രാത്രി വൈകിയുള്ള പ്രഖ്യാപനത്തോടൊപ്പം ബാങ്കുകളും എടിഎമ്മുകളും അടഞ്ഞുകിടക്കുമ്പോള്‍ ജനങ്ങള്‍ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്ര സര്‍ക്കാര്‍ പാടേ അവഗണിച്ചു. വൃദ്ധരും കൈക്കുഞ്ഞുങ്ങളുള്ള സ്ത്രീകളുമടക്കം പണം മാറിക്കിട്ടുന്നതിന് ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂനിന്ന് പ്രയാസപ്പെടുമ്പോള്‍ രാജ്യസ്‌നേഹത്തിന്റെ മേമ്പൊടി ചേര്‍ത്ത് എല്ലാം സഹിക്കണമെന്ന് ഉപദേശിക്കുന്നതല്ല പ്രധാനമന്ത്രിയുടെ ജോലി. തീരുമാനമെടുത്തത് വേണ്ടത്ര ആലോചിച്ച ശേഷമാണെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് ഇത്‌തെളിയിക്കുന്നു. നവംബര്‍ 8ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ മുമ്പ് ഗുജറാത്ത് പത്രത്തില്‍ വന്നതും ബിജെപി പശ്ചിമബംഗാള്‍ ഘടകം കോടിക്കണക്കിന് രൂപ പാര്‍ട്ടി അക്കൗണ്ടില്‍ നിക്ഷേപിച്ച സംഭവവും അതീവ രഹസ്യമായ നടപടിയെന്ന മോദിയുടെ അവകാശവാദം പൊളിക്കുന്നതാണ്. പഴയ നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ നീട്ടണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക