|    Jan 18 Wed, 2017 12:49 am
FLASH NEWS

നാളികേര സംഭരണം: നിലമ്പൂരില്‍ ലഭിക്കാനുള്ളത് 23 ലക്ഷത്തോളം രൂപ

Published : 1st October 2016 | Posted By: Abbasali tf

നിലമ്പൂര്‍: സര്‍ക്കാരിന്റെ നാളികേര സംഭരണ പദ്ധതിയിലൂടെ നിലമ്പൂര്‍ കൃഷിഭവന്റെ കീഴില്‍ സംഭരിച്ച നാളികേരത്തിന് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 22,92,800 രൂപ. മെയ് മുതല്‍ ജൂലായ് വരെ നല്‍കാനുള്ളത് 22,23,925 രൂപയാണ്. ആഗസ്തിലെ 68,875 രൂപയും സെപ്തംബറിലെ തുകയും കൂടി ചേര്‍ത്താല്‍ ഇത് 33 ലക്ഷത്തോളം രൂപയാകുമെന്നാണ് ഏകദേശ കണക്ക്. മെയ് മാസം കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുകയില്‍ ഒന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക ഉടന്‍ ലഭ്യമാകുമെന്നാണറിയുന്നത്. കേരഫെഡിന് കീഴില്‍ കൃഷിഭവന്‍ മുഖേന കര്‍ഷകരില്‍ നിന്ന് സംഭരിച്ച നാളികേരത്തിന് യഥാസമയം പണം ലഭിക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്.കൃഷി ഭവനുകളിലൂടെ നല്‍കിയ നാളികേരത്തിന് യഥാസമയം പണം ലഭിക്കാത്തതിനാല്‍ പൊതുവിപണിയില്‍ കിട്ടുന്ന വിലക്ക് നാളികേരം വാങ്ങാന്‍ കര്‍ണ്ണാടകയില്‍ നിന്ന് മില്ലുടമകള്‍ മല്‍സരിച്ചെത്തുന്നതിനാല്‍ പൊതുവിപണിയില്‍ നല്‍കുന്ന നാളികേരത്തിന് രൊക്കം പണം ലഭിക്കുന്നതും കര്‍ഷകരെ പൊതുവിപണിയില്‍ വില കുറച്ച് നാളികേരം വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്. നെല്ലു സംഭരണത്തിന് ആദ്യഗഡു നല്‍കുന്നതുപോലെ നാളികേരം സംഭരിക്കുമ്പോള്‍ പകുതി പണം ഉടന്‍ നല്‍കാന്‍ കൃഷിവകുപ്പ് തയ്യാറായാല്‍ കര്‍ഷകനു നേട്ടമാകും. നാളികേര പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ 25 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നാളികേര ഉല്‍പ്പാദനത്തില്‍ 40 ശതമാനത്തിന്റെ വരെ കുറവാണ് കാണിക്കുന്നത്. വിലയിടിവ് മൂലം കര്‍ഷകര്‍ വളപ്രയോഗം കുറച്ചതും ജലസേചനം കൃത്യസമയത്ത് നടത്താത്തതും തെങ്ങിന്‍ തോട്ടങ്ങളിലെ പ്രവര്‍ത്തികള്‍ നാമമാത്രമാക്കിയതും തെങ്ങ് വെട്ടിമാറ്റി മറ്റു കൃഷികളിലേക്ക് തിരിഞ്ഞതുമാണ് നാളികേര ഉല്‍പ്പാദനം ഇടിയാന്‍ കാരണമായിട്ടുള്ളത്.അതേസമയം നാളികേര സംഭരണവും നെല്‍ സംഭരണവും കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാകാന്‍ അവസരമൊരുക്കിയതായി നിലമ്പൂര്‍ കൃഷി ഓഫിസര്‍ പി ഷക്കീല പറഞ്ഞു. കൃഷിഭവന്‍ മുഖേന സപ്‌ളൈകോ 21 രൂപ നിരക്കിലാണ് കര്‍ഷകരില്‍ നിന്ന് നെല്ല്  സംഭരിക്കുന്നത്. പൊതുവിപണിയില്‍ 14 രൂപക്കാണ് മില്ലുടമകള്‍ നെല്ല് വാങ്ങുന്നത്. കേരഫെഡ് നാളികേരം വാങ്ങുന്നത് 25 രൂപ നിരക്കിലാണ്.പൊതുവിപണിയില്‍ 18 രൂപമാത്രമാണ് നാളികേരത്തിന് വിലയുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക