|    Oct 18 Wed, 2017 6:48 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നാളികേര ദിനാഘോഷം ഭുവനേശ്വറില്‍

Published : 1st September 2016 | Posted By: SMR

തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 18ാമത് ലോക നാളികേര ദിനാഘോഷവും നാളികേര മേഖലയിലെ മികച്ച പ്രതിഭകളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കലും നാളെ ഭുവനേശ്വറില്‍ നടക്കും. ഇതോടനുബന്ധിച്ച് ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി ഹാളില്‍ ചേരുന്ന സമ്മേളനം കേന്ദ്രമന്ത്രി രാധാ മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും.
തെങ്ങ് ജീവന്റെ വൃക്ഷം; കുടുംബത്തിന്റെ സുസ്ഥിര ക്ഷേമത്തിന്’ എന്നതാണ് ഈ വര്‍ഷത്തെ നാളികേരദിനത്തിന്റെ പ്രമേയം. ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകദിനമായ സപ്തംബര്‍ 2നെ അനുസ്മരിച്ചാണ് എപിസിസിയിലെ അംഗരാജ്യങ്ങള്‍ ഈ ദിനം ലോക നാളികേരദിനമായി ആചരിക്കുന്നത്.
ഇന്തോനീസ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായി 1969ല്‍ സ്ഥാപിതമായ എപിസിസി, നാളികേര വികസനപ്രവര്‍ത്തനങ്ങളിലൂടെ അംഗരാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരതയാണ് ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 400 കേരകര്‍ഷകര്‍ ഈ വര്‍ഷത്തെ നാളികേര ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കും.കേരളത്തിലെ കമ്പനികളി ല്‍ നിന്നായി കേരാധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നി ര്‍മാതാക്കളെയും കേരകരകൗശല നിര്‍മാതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രദര്‍ശന വിപണനമേളയും നാളികേരദിനത്തോടനുബന്ധിച്ച് നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക