|    May 23 Tue, 2017 10:30 pm
FLASH NEWS

നാല് സ്‌കൂളുകള്‍ ഏറ്റെടുത്ത് പ്രമേയം പാസാക്കി

Published : 19th July 2016 | Posted By: sdq

തിരുവനന്തപുരം: അടച്ചുപൂട്ടിയ നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥാണു പ്രമേയം അവതരിപ്പിച്ചത്.
എയുപി സ്‌കൂള്‍ മലാപ്പറമ്പ്, എയുപി സ്‌കൂള്‍ പാലാട്ട്, എഎംഎല്‍പി സ്‌കൂള്‍ മങ്ങാട്ടുമുറി, പിഎംഎല്‍പി സ്‌കൂള്‍ കിലാരൂര്‍ എന്നിവയാണ് ഏറ്റെടുത്തത്. ഈ സ്‌കൂളുകള്‍ ഏറ്റെടുക്കണമെങ്കില്‍ നിയമസഭയില്‍ പ്രത്യേക പ്രമേയം പാസാക്കണമെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിരുന്നു.
സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിനുള്ള ചെലവ് എത്രയാവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിനു മറുപടിപറഞ്ഞു.
ഒരു സ്‌കൂള്‍ ഏറ്റെടുക്കാന്‍ ആറുകോടി രൂപ ചെലവുവരുമെന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇനിയും അടച്ചുപൂട്ടല്‍ സാധ്യതയുള്ള സ്‌കൂളുകള്‍ ഉണ്ടെങ്കിലും അവ സര്‍ക്കാര്‍ ഏറ്റെടുക്കില്ല. ജനകീയമാക്കി സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day