|    Aug 18 Fri, 2017 6:47 am
FLASH NEWS

നാല് വര്‍ഷമായിട്ടും ലേലമായില്ല; ആലുവ പാലസില്‍ കാട് മൂടി സര്‍ക്കാര്‍ വാഹനങ്ങള്‍

Published : 21st October 2016 | Posted By: SMR

ആലുവ: വര്‍ഷങ്ങളായിട്ടും നിയമാനുസൃതം മാറാത്ത സര്‍ക്കാര്‍ വാഹനങ്ങള്‍ പാലസിനുള്ളില്‍ കാടുകയറുന്നു. ആലുവ പാലസിലാണ് ലക്ഷങ്ങളുടെ സര്‍ക്കാര്‍ വാഹനങ്ങള്‍ കാടുകയറുന്നത്. വിഐപികള്‍ക്കായി പാലസില്‍ ഉണ്ടായിരുന്ന 2 ലാന്‍സര്‍ കാറുകളാണ് പുതിയ ആഢംബര കാര്‍ എത്തിയതോടെ സര്‍ക്കാര്‍ തന്നെ ഉപേക്ഷിച്ചത്. 4 വര്‍ഷത്തോളമായി പാലസ് വളപ്പില്‍ വിശ്രമിക്കുന്ന കാറുകള്‍ 3 വര്‍ഷം മുമ്പുള്ള കേരള ടൂറിസം ഡിപാര്‍ട്ട്‌മെന്റ് ലേലത്തില്‍വച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമാനിക്കുന്ന തുക ലഭ്യമല്ലാതായതോടെ ലേലം പാളുകയായിരുന്നു. പാലസില്‍ വിശ്രമിക്കുന്ന വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമാനിക്കുന്ന തുക ലഭ്യമാവാത്തതിന് കാരണമാവുന്നത് ഈ വാഹനങ്ങളുടെ വിവിധ പാര്‍ട്‌സുകളടക്കം മോഷണംപോയതാണ്. പാലസില്‍ വിശ്രമിക്കുന്ന വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ മോഷണം പോയതെങ്ങനെയാണെന്നും അന്വേഷിക്കാന്‍ അധികൃതരും താല്‍പര്യം കാണിക്കാതായതോടെയാണ് വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ കാടുമൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക