|    Dec 19 Tue, 2017 2:09 am
FLASH NEWS
Home   >  National   >  

നാല് വയസുകാരിയുടെ ചെവിയില്‍ നിന്ന് പുറത്തെടുത്തത് 80 പുഴുക്കളെ

Published : 12th October 2016 | Posted By: mi.ptk

indore-childe

ഇന്‍ഡോര്‍:കടുത്ത ചെവിവേദനയെ തുടര്‍ന്ന് ചികിത്സക്കായി ആശുപത്രിയിലെത്തിയ നാല് വയസുകാരിയുടെ ചെവിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 80 പുഴുക്കളെ. ഇടത് ചെവിക്ക് ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഇന്‍ഡോര്‍ സ്വദേശിയായ രാധിക മാന്‍ഡ്‌ലോയി എന്ന നാല് വയസുകാരിയെ രക്ഷിതാക്കള്‍ അശുപത്രിയിലെത്തിച്ചത്.
ആദ്യമൊക്കെ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചെങ്കിലും മാതാപിതാക്കള്‍ അതത്രകാര്യമായി എടുത്തിരുന്നില്ല. പിന്നീട് ഡോക്ടറെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ഒന്നര മണിക്കൂര്‍ വീതമെടുത്ത രണ്ട് ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ ചെവിയില്‍ നിന്നും പുഴുക്കളെ ഡോക്ടര്‍മാര്‍ക്ക് പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിച്ചത്.
വൃത്തിഹീനമായ ജീവിതപരിസരമാണ് പെണ്‍കുട്ടിയുടെ ചെവിയില്‍ അണുബാധയ്ക്ക് കാരണമായതെന്നാണ് ഡോക്ടര്‍ പറയുന്നത്. ആശുപത്രിയിലെത്തിക്കാന്‍ ഒരുദിവസം കൂടി വൈകിയിരുന്നെങ്കില്‍ പുഴുക്കള്‍ കുട്ടിയുടെ തലച്ചോറ് തിന്നുതുടങ്ങുമായിരുന്നുവെന്നും അതിലൂടെ ജീവന്‍തന്നെ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss