|    Nov 22 Wed, 2017 6:56 am
FLASH NEWS
Home   >  Todays Paper  >  page 11  >  

നാല് ബൗളര്‍മാരെ ഉള്‍പ്പെടുത്തുമെന്ന് ദിനേശ് ചാന്ദിമല്‍

Published : 10th November 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  ഇന്ത്യക്കെതിരായ മല്‍സര പരമ്പരയില്‍ നാലു ബൗളര്‍മാരെയും ഒരു ഓള്‍ റൗണ്ടറെയും ഉള്‍പ്പെടുത്തുമെന്ന്് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിനേശ് ചാന്ദിമല്‍. ഇപ്പോഴത്തെ പ്രകടനമനുസരിച്ച്  ഇന്ത്യന്‍ ബൗളിങ് നിര ശക്തണെന്നും ഇതിനെ ചെറുക്കാന്‍ ബാറ്റിങില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ പറഞ്ഞു. നാല് ബൗളര്‍മാരേയും ഒരു ഓള്‍റൗണ്ടറെയും ഉള്‍പ്പെടുത്തുകയെന്നതാണ് ഇപ്പോഴത്തെ തീരുമാനം. ഇനി പിച്ചുകള്‍ സന്ദര്‍ശിച്ച് അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും. ഇന്ത്യയില്‍ ഒരൊറ്റ ടെസ്റ്റ് പോലും വിജയിച്ചിട്ടില്ല എന്നത് ശ്രീലങ്കയെ അലട്ടുന്നുണ്ടെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക