|    Sep 19 Wed, 2018 1:18 pm
FLASH NEWS
Home   >  Kerala   >  

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Published : 11th July 2018 | Posted By: G.A.G

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, വയനാട്, മലപ്പുറം, ജില്ലകളിലെയും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെയും പ്രൊഫഷനല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്നതിനാല്‍ മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയില്‍ മുന്‍ കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ സ്വീകരിക്കേണ്ടതാണെന്നും മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ മദ്രസകള്‍ക്കും നാളെ (12)അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ല്യാര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss