|    Jul 19 Thu, 2018 5:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നാല് കൊലപാതകങ്ങള്‍ : വ്യത്യസ്ത അന്വേഷണങ്ങള്‍

Published : 8th September 2017 | Posted By: fsq

 

ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ വിജയം ഹെല്‍മറ്റ് ധരിച്ച കൊലയാളികളെ കര്‍ണാടക പോലിസ് തിരിച്ചറിയുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഗൗരിയുടെ വസതിയിലെ സിസിടിവി കാമറയില്‍ കൊലയാളികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.നരേന്ദ്ര ധബോല്‍കര്‍ (2013), ഗോവിന്ദ് പന്‍സാരെ (2015), എം എം കല്‍ബുര്‍ഗി (2015), എന്നിവരെ കൊലപ്പെടുത്തിയ രീതിയിലാണ് ഗൗരിയെയും വധിച്ചിരിക്കുന്നത്.നാല് കൊലപാതകങ്ങളും ബൈക്കുകളില്‍ സഞ്ചരിച്ച രണ്ട് പേരാണ് നടത്തിയത്. 7.65 എംഎം വെടിയുണ്ടകളാണ് നാലിടത്തു നിന്നും കണ്ടെടുത്തത്. നാടന്‍ തോക്കുകളില്‍ നിന്നാണ് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞതെന്ന് കല്‍ബുര്‍ഗി വധം അന്വേഷിക്കുന്ന മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗൗരി ലങ്കേഷ് വധം അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തെയാണ് കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചത്. നാല് കൊലപാതകങ്ങളും സിബിഐ അടക്കം നാല് വ്യത്യസ്ത ഏജന്‍സികളാണ് അന്വേഷിക്കുന്നത്. അന്വേഷണം ഏകോപിപ്പിക്കാന്‍ ശ്രമമുണ്ടാകുമോ എന്ന ചോദ്യമാണുയരുന്നത്.കല്‍ബുര്‍ഗി കേസ് അന്വേഷിക്കുന്ന കര്‍ണാടക സിഐഡി ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സിബിഐ അന്വേഷിക്കുന്ന ധബോല്‍കര്‍ കേസിലും മഹാരാഷ്ട്ര എസ്‌ഐടി അന്വേഷിക്കുന്ന പന്‍സാരെ കേസിലും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവര്‍ക്കെതിരേ കുറ്റപത്രവും സമര്‍പ്പിച്ചു. രണ്ട് കേസിലും പ്രതികള്‍ ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയില്‍ പെട്ടവരാണ്.പന്‍സാരെ വധക്കേസില്‍ വിനയ് പവാര്‍, സാരംഗ് അകോല്‍കര്‍ എന്നീ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരെ പിടികൂടുന്നവര്‍ക്ക് സിബിഐ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കല്‍ബുര്‍ഗി വധക്കേസില്‍ രുദ്ര പാട്ടില്‍ എന്ന സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകനെ പിടികൂടാനുള്ള ശ്രമത്തിലാണ് സിഐഡി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss