|    Apr 27 Thu, 2017 4:22 pm
FLASH NEWS

നാല് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

Published : 16th November 2016 | Posted By: SMR

കാസര്‍കോട്: പോലിസ് നടത്തിയ വ്യത്യസ്ത പരിശോധനകളില്‍ കാസര്‍കോട് ജില്ലയിലെ രണ്ടിടത്തു നിന്നായി നാല് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കുമ്പള, ചന്തേര എന്നീ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗള്‍ഫിലേക്ക് കടത്താനായി ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന 2.800 കിലോ ഗ്രാം കഞ്ചാവുമായി രണ്ടുപേരെയും കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പോലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ തൃക്കരിപ്പൂര്‍ മണിയനോടിയില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ കെ പി നൗഷാദ് (28), നീലമ്പത്തെ ശുഹൈബ് (25) എന്നിവരാണ് അറസ്റ്റിലായത്.രഹസ്യവിവരത്തെ തുടര്‍ന്നാണ്  പോലിസ് എത്തിയത്.
മറ്റൊരു സംഭവത്തില്‍ ബന്തിയോട്ട് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള പോലിസ് അറസ്റ്റു ചെയ്തു. ബന്തിയോട് അടുക്കയിലെ എ സാഹിദി(29)നെയാണ് അറസ്റ്റു ചെയ്തത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day