|    Oct 23 Tue, 2018 9:24 pm
FLASH NEWS

നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ തുടര്‍ച്ചയായി പാട്ടുപാടി വിജയ് നായരമ്പലം

Published : 12th September 2017 | Posted By: fsq

 

പറവൂര്‍: നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ തുടര്‍ച്ചയായി പാട്ടുപാടി വിജയ് നായരമ്പലം. ഗാനരചയിതാവും ഗായകനുമായ വിജയ് നായരമ്പലം ശനിയാഴ്ച 10.05ന് ആരംഭിച്ച് തിങ്കളാഴ്ച പത്തരയോടെയാണ് ഗാനാലാപനം അവസാനിച്ചത്. കല്‍ക്കത്ത കേന്ദ്രമാക്കിയുള്ള യൂനിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്(യുആര്‍എഫ്) വേണ്ടിയാണ് ഗാനയജ്ഞം നടത്തിയത്. ഒരു മണിക്കൂര്‍ പാടുമ്പോള്‍ അഞ്ചുമിനിറ്റ് വിശ്രമമെടുക്കാന്‍ അവസരമുണ്ടായിരുന്നു. ആറുമണിക്കൂര്‍ ഇടവേളകളില്‍ അരമണിക്കൂര്‍വീതം വിശ്രമമെടുത്താണ് 48 മണിക്കൂര്‍ പൂര്‍ത്തിയാക്കിയത്. ഇടവേളകളില്‍ വെള്ളവും പഴവര്‍ഗങ്ങളുമാണ് കഴിച്ചത്. യുആര്‍എഫ് ബുക്കിന്റെ സര്‍ട്ടിഫിക്കറ്റ് യുആര്‍എഫ് ജൂറി മെംബര്‍മാരായ ഗിന്നസ് സത്താര്‍ ആളൂര്‍, വി ടി ജോളി മഞ്ഞുമ്മല്‍, വൈപ്പിന്‍ ചന്ദ്രബോസ് എന്നിവര്‍ ചേര്‍ന്ന് വിജയന് സമ്മാനിച്ചു. സമാപനചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ്, സിനിമ, സീരിയല്‍ താരം മുരളീ മോഹന്‍, മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജലജ രവീന്ദ്രന്‍, ഡെന്നി തോമസ്, എസ് ശ്രീകുമാരി സംബന്ധിച്ചു. നിരവധി സംഘടനകളും വ്യക്തികളും വിജയിനെ പൊന്നാടയണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും അനുമോദിച്ചു. അറുനൂറില്‍പരം മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളാണ് 48 മണിക്കൂറിനിടെ ആലപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss