|    Feb 19 Mon, 2018 1:32 am
FLASH NEWS

നാല്‍പ്പത്തണ്ണിശ്വരം- ബ്ലോക്ക് ഓഫിസ് റോഡ് റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍റോഡ് നന്നാക്കാന്‍ നടപടിയില്ല

Published : 26th January 2017 | Posted By: fsq

 

പൂച്ചാക്കല്‍: പാണാവള്ളി പഞ്ചായത്തിലെ നാല്‍പ്പത്തണ്ണിശ്വരം- ബ്ലോക്ക് ഓഫിസ് റോഡ് തകര്‍ന്നു. ഒന്നര കിലോ മീറ്റര്‍ നീളമുള്ള റോഡ് പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടാര്‍ ചെയ്തത്. റോഡ് തുടക്കം മതല്‍ അവസാനിക്കുന്നിടം വരെ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. റോഡിന്റ പല ഭാഗങ്ങളിലും ടാറിങ് ഇല്ലാത്ത അവസ്ഥയാണ്. ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ നിന്ന് തളിയാപറമ്പ് റോലെക്ക് കയറാനുള്ള മാര്‍ഗമാണിത്. രാത്രി സമയങ്ങളില്‍ ഇരു ചക്രവാഹന യാത്രക്കാര്‍ റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത് പതിവാണ്. കാല്‍ നട യാത്രികരായ സ്ത്രീകളും കുട്ടികളുമാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. റോഡ് ഉടന്‍ പുനര്‍ നിര്‍മിക്കമമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss