|    Nov 19 Mon, 2018 2:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നാലു സുപ്രിം കോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Published : 3rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പുതുതായി നിയമിക്കപ്പെട്ട നാലു സുപ്രിംകോടതി ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.30ന് സുപ്രിംകോടതിയിലെ ഒന്നാം നമ്പര്‍ കോടതിമുറിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി സത്യവാചകം ചൊല്ലിക്കൊടുത്തു. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍ സുഭാഷ് റെഡ്ഡി, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം ആര്‍ ഷാ, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് രസ്‌തോഗി എന്നിവരും തുടര്‍ന്ന് അധികാരമേറ്റു. നാലുപേരെയും നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം വ്യാഴാഴ്ചയാണ് പുറത്തിറങ്ങിയത്. തിങ്കളാഴ്ച സുപ്രിംകോടതി കൊളീജിയം നല്‍കിയ ശുപാര്‍ശ അതിവേഗം അംഗീകരിച്ച്, മൂന്നുദിവസം കൊണ്ടാണ് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടന്നത്. ജസ്റ്റിസ് കെ എം ജോസഫിന്റേത് അടക്കമുള്ള നിയമനങ്ങള്‍ കേന്ദ്രം മാസങ്ങള്‍ തടഞ്ഞുവച്ചിരുന്നു. ഇതോടെ, 31 ജഡ്ജിമാര്‍ ആവശ്യമുള്ള സുപ്രിംകോടതിയില്‍ ഇപ്പോള്‍ 28 ജഡ്ജിമാരായി. അതേസമയം, സുപ്രിംകോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ മദന്‍ ബി ലോകൂര്‍ അടുത്തമാസം 30നും മൂന്നാമന്‍ കുര്യന്‍ ജോസഫ് ഈ മാസം 29നും വിരമിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss