|    Jun 20 Wed, 2018 11:21 am
Home   >  Todays Paper  >  Page 5  >  

നാലു സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ്

Published : 15th March 2016 | Posted By: SMR

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണ് ആവശ്യം യുഡിഎഫിലുന്നയിക്കാന്‍ നേതൃത്വത്തെ ചുമതലപ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന നാലു സീറ്റെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അങ്കമാലി വിട്ടു നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് ആവശ്യവുമായി ബന്ധപ്പെട്ടു പാര്‍ട്ടിയില്‍ ഭിന്നതകളില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. അങ്കമാലി സീറ്റ് കിട്ടണമെന്ന് പാര്‍ട്ടി മുന്നണിയില്‍ അറിയിച്ചിട്ടുണ്ട്.
മുന്നണി നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍പേഴ്‌സണ്‍ ഡെയ്‌സി ജേക്കബും യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss