|    Jul 25 Tue, 2017 12:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നാലു സംസ്ഥാന മുഖ്യമന്ത്രിമാരെ മുന്‍കൂര്‍ അറിയിച്ചു

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ആക്രമണം സംബന്ധിച്ച് നാലു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂര്‍ വിവരം നല്‍കി. പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൂര്‍ വിവരം നല്‍കിയത്. എട്ടു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ സേന പാകിസ്താന്‍ അതിര്‍ത്തി കടക്കുന്നത്.
ആക്രമണത്തിനു ശേഷം പാകിസ്താനെ ഔദ്യോഗികമായി ആക്രമണവിവരം ഇന്ത്യ അറിയിക്കുകയും ചെയ്തു.
2003ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയാല്‍ പരസ്പരം ഔദ്യോഗികമായി അറിയിക്കണമെന്നു വ്യവസ്ഥയുണ്ട്.
രാജ്യത്തെ സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ഉച്ചയ്ക്കു മുമ്പായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷമാണ് അപ്രതീക്ഷിതമായി കരസേനാ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് വിദേശകാര്യ വക്താവ് വികാസ് സ്വരൂപിനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ചത്. വാര്‍ത്താസമ്മേളനം വിളിക്കും മുമ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക