|    Nov 15 Thu, 2018 3:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നാലു വയസ്സുകാരിയെ ബലാല്‍സംഗംചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; കോടതി ശരിവച്ചു

Published : 10th August 2018 | Posted By: kasim kzm

ജബല്‍പൂര്‍: നാലു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതിക്കു കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ മധ്യപ്രദേശ് ഹൈക്കോടതി ശരിവച്ചു. പ്രതിയെ പോലുള്ളവരുടെ കൈകളില്‍ മനുഷ്യത്വം കൂടുതല്‍ അപകടകരമാണെന്നു കോടതി നിരീക്ഷിച്ചു. കീഴ്‌ക്കോടതി വിധിക്കെതിരേ രാഹുല്‍ ചൗഹ്ത്ത (23) സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ ബെഞ്ച് തള്ളി.
കഴിഞ്ഞവര്‍ഷം മെയ് 13ന് ഷഹ്‌ദോള്‍ ജില്ലയിലാണു കൊലപാതകം നടന്നത്. കുട്ടിക്ക് ബിസ്‌ക്കറ്റ് നല്‍കി വശീകരിച്ചു കൊണ്ടുപോയി ക്രൂരതയ്ക്കിരയാക്കുകയായിരുന്നു. കേസില്‍ ഈ വര്‍ഷം ഫെബ്രുവരി 28നാണു രാഹുലിന് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss