|    Sep 23 Sun, 2018 8:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നാലു വയസ്സുകാരിയെ പീഡിപ്പിച്ച 14കാരനെ ദുര്‍ഗുണ പരിഹാര പാഠശാലയിലയച്ചു

Published : 22nd August 2018 | Posted By: kasim kzm

ഉജ്ജയ്ന്‍: നാലു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ 14കാരനെ ബാലനീതി ബോര്‍ഡ് രണ്ടുവര്‍ഷത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കയച്ചു. കേസിന്റെ മുഴുവന്‍ പ്രക്രിയയും അഞ്ചുദിവസംകൊണ്ടാണ് അവസാനിച്ചത്. വിചാരണ ഏഴുമണിക്കൂര്‍കൊണ്ട് പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ദീപേന്ദ്ര മാലു അറിയിച്ചു.ആഗസ്ത് 15നാണ് മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടത്. കേസ് ഡയറി തിങ്കളാഴ്ച രാവിലെ 10.45നാണ് കോടതിയില്‍ സമര്‍പ്പിച്ചത്. വൈകുന്നേരം ആറിന് ബാലനീതി ബോര്‍ഡ് ജഡ്ജി തൃപ്തി പാണ്ഡെ വിധി പറയുകയും ചെയ്തു.2012ല്‍ പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതില്‍ പിന്നെ ഒരു ബാലികാ പീഡനക്കേസില്‍ ഇത്രവേഗം വിധി പറയുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കുമെന്നു മാലു പറഞ്ഞു. പ്രതിയുടെ വസതിയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനില്‍ വച്ച് 14കാരന്‍ അറസ്റ്റിലായത്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss