|    Sep 25 Mon, 2017 3:21 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നാലു വയസ്സുകാരന്‍ ബഹുനില കെട്ടത്തില്‍ നിന്ന് വീണ് മരിച്ചു

Published : 15th June 2016 | Posted By: sdq

student death

ഷാര്‍ജ: അല്‍ ഖാന്‍ പ്രദേശത്തുള്ള 18 നിലയുള്ള കെട്ടിടത്തില്‍ നിന്നും അള്‍ജീരിയന്‍ സ്വദേശിയായ നാല് വയസ്സുകാരന്‍ വീണ് മരിച്ചു. ജനല്‍ വഴി വീണ കുട്ടിയുടെ കയ്യില്‍ ഒരു ഫര്‍ണിച്ചറിന്റെ ഭാഗവും ഉണ്ടായിരുന്നു. പോലീസ് എത്തി മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

രക്ഷിതാക്കളുടെ അശ്രദ്ധ കാരണം കുട്ടികള്‍ ബഹുനില കെട്ടിടങ്ങളില്‍ നിന്ന് വീണ് മരിക്കുന്നത് കാരണം ഷാര്‍ജ പോലീസ് അടക്കമുള്ള അധികൃതര്‍ നിരന്തരം ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കുട്ടിയെ അലക്ഷ്യമായി കളിക്കാന്‍ വിട്ട രക്ഷിതാക്കളെ പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ വര്‍ഷം രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം 8 കുട്ടികളാണ് ഷാര്‍ജയില്‍ ബഹുനില കെട്ടിടങ്ങളില്‍ നിന്നും വീണ് മരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക