|    Feb 19 Mon, 2018 1:25 am
FLASH NEWS
Home   >  Kerala   >  

നാലു വയസുകാരനെ പുലി ആക്രമിച്ച സംഭവം:വാല്‍പ്പാറയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Published : 9th February 2018 | Posted By: mi.ptk

തൃശൂര്‍: തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലു വയസുകാരനെ പുലി കടിച്ചുകൊന്ന സംഭവത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചത്.വ്യാഴാഴ്ച രാത്രി തല വേറിട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പുലിയെ പിടികൂടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ജില്ല കലക്ടര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ശാന്തരായത്. പുലിയെ പിടികൂടാനുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കുന്നതിനായി ജില്ലാ കലക്ടറും സ്ഥലം തഹസില്‍ദാറും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.

തോട്ടം തൊഴിലാളിയായ ഷറഫലിയുടെയും സഫിയയുടെയും മകനായ സെയ്തുല്ല ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ പുലി പിടികൂടിയത്. വീടിന്റെ അടുക്കളവാതിലില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്. കുട്ടിയെ കുളിപ്പിച്ച ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് പുലി കുട്ടിയെ പിടികൂടിയത്. മാതാവിന്റെ നിലവിളി കേട്ട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാത്രി 8.30ഓടെ കാട്ടിനുള്ളില്‍ തല വേര്‍പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss