|    Jun 23 Sat, 2018 2:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നാലു ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്

Published : 27th April 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൈരാന അടക്കം നാലു ലോക്‌സഭാ മണ്ഡലങ്ങളില്‍ മെയ് 28ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ, പല്‍ഗര്‍, നാഗാലാന്‍ഡ് ലോക്‌സഭാ മണ്ഡലങ്ങളിലാണ് കൈരാന കൂടാതെ വോട്ടെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഭണ്ഡാര-ഗോണ്ടിയ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ബിജെപി നേതാവ് നാനാ പട്ടോള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പട്ടോള്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിലാണ്. ബിജെപി എംപി ചിന്തമന്‍ വംഗയ അന്തരിച്ചതിനെ തുടര്‍ന്നാണ് പല്‍ഗറില്‍ വോട്ടെടുപ്പ് അനിവാര്യമായത്. ബിജെപി നേതാവ് ഹുക്കും സിങ് അന്തരിച്ചതിനെ തുടര്‍ന്ന് കൈരാനയിലും വോട്ടെടുപ്പ് വേണ്ടിവന്നു. നിഫിയു റിയോ മുഖ്യമന്ത്രിയാവാന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നാഗാലാന്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പഞ്ചാബിലെ ഷഹ്‌കോട്ട്, മേഘാലയയിലെ അമ്പട്ടി നിയമസഭാ മണ്ഡലങ്ങളിലും 28നാണ് വോട്ടെടുപ്പ്. ഉപതിരഞ്ഞെടുപ്പുകളുടെ വിജ്ഞാപനം മെയ് മൂന്നിന് പുറപ്പെടുവിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss