|    May 29 Mon, 2017 10:52 pm
FLASH NEWS

നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടിച്ച് കെട്ടിയിട്ടു

Published : 28th September 2016 | Posted By: Navas Ali kn

ketti
മുക്കം ( കോഴിക്കോട്) : നാലു പേരെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോസ്റ്റില്‍ കെട്ടിയിട്ടു. ഗോതമ്പ റോഡ് തലപ്പൊയില്‍ മുളളൂര്‍ ജോസ്‌കുട്ടി(36)യാണ് മൂന്നു വീടുകളിലെത്തി നാലു പേരെ വെട്ടിയത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവ്, ഗോതമ്പറോഡ എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാട്ടത്തൊടി ഖാദറിന്റെ വീട്ടിലെത്തിയ ജോസുകുട്ടി ഇയാളെ അന്വേഷിക്കുന്നതിനിടെ ഖാദറിന്റെ ഭാര്യ ലൈലാബി(45)യേയും മകള്‍ ഫിന്‍സി(22)യേയും വെട്ടി. കഴുത്തിന് പിന്നില്‍ വെട്ടേറ്റ ഫിന്‍സിയുടെ പരിക്ക് ഗുരുതരമാണ്. ഖാദറിന്റെ വീട്ടിലെ ആക്രമണത്തിന് ശേഷം വീടിനടുത്ത പറമ്പില്‍ കാടുവെട്ടി കൊണ്ടിരിക്കുകയായിരുന്ന സുഹൃത്ത് മുതിരപ്പൊയില്‍ ബെന്നി (50) യെയും  വെട്ടി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് അയല്‍വാസിയായ ഡിസിസി സെക്രട്ടറി സി ജെ ആന്റണിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മകന്‍ നിഖിലി(19)നെയും വെട്ടി.
ബൈക്കില്‍ സഞ്ചരിച്ചാണ് പ്രതി അക്രമം നടത്തിയത്. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോസ് കുട്ടിയെ നാട്ടുകാര്‍ പിടികൂടി പോസ്റ്റില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. വെട്ടാനുപയോഗിച്ചതായി കരുതുന്ന കത്തിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day