|    Dec 14 Thu, 2017 3:54 am
FLASH NEWS

നാലു പിഎച്ച്‌സികള്‍ ആഗസ്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാവും

Published : 14th July 2017 | Posted By: fsq

 

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലയിലെ നാലു പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ആഗസ്ത് 17 മുതല്‍ കൂടുതല്‍ രോഗീസൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നു. മാനന്തവാടി നിയോജക മണ്ഡലത്തിലെ അപ്പപ്പാറ, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ നൂല്‍പ്പുഴ, പൂതാടി, കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വെങ്ങപ്പള്ളി പിഎച്ച്‌സികളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ഈ കേന്ദ്രങ്ങള്‍ക്കായി 50 ലക്ഷത്തിലേറെ തുക വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 170 പിഎച്ച്‌സികളെയാണ് ഉയര്‍ത്തുന്നത്. ഡോക്ടറുടെയും മൂന്നു പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം വൈകീട്ട് ആറുവരെ ഇവിടെ ലഭ്യമാവും. രോഗികള്‍ക്കായുള്ള വിശ്രമമുറികള്‍, ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങള്‍ അധികമായി ഉള്‍പ്പെടുത്തും. ആര്‍ദ്രം പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുള്ള സമിതി രൂപീകരിക്കും. പദ്ധതി പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എം നാസര്‍, ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക