|    Nov 20 Tue, 2018 4:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാലു ദിവസമായി വിദ്യാര്‍ഥി ജയിലില്‍

Published : 13th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ദലിത് പീഡനത്തിനു പുതിയൊരു ഇര കൂടി. സര്‍വകലാശാലാ കാംപസിലെ ഫയര്‍ ആന്റ് സേഫ്റ്റി ഉപകരണത്തിന്റെ ചില്ല് തകര്‍ത്തുവെന്ന് ആരോപിച്ച് സര്‍വകലാശാലാ രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് തെലങ്കാന ഗമ്മം സ്വദേശിയും ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതിവിവേചനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സുഹൃത്തുമായ ജി നാഗരാജുവാണ് നാലു ദിവസമായി ജയിലില്‍ കഴിയുന്നത്.
പോലിസ് കണക്കു പ്രകാരം 1500 രൂപ മാത്രമാണ് ഈ ചില്ലിനു വില വരുന്നത്. എന്നാല്‍, പൊതുമുതല്‍ നശിപ്പിച്ചുവെന്ന വകുപ്പ് ചുമത്തിയാണ് ജയിലില്‍ അടച്ചിരിക്കുന്നത്. നേരത്തേ സര്‍വകലാശാല ഈ പ്രശ്‌നത്തിന് ഇയാളെ സസ്‌പെന്റ് ചെയ്തിരുന്നു. കാംപസിന്റെ ഉള്ളില്‍ തന്നെ പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസാക്കുന്നതിന് സര്‍വകലാശാലയിലെ പ്രോ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതൃത്വം ഇടപെടുകയായിരുന്നു. മാനസിക സമ്മര്‍ദം അനുഭവിക്കുന്നതിന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി കൂടിയാണ് ജയിലില്‍ കഴിയുന്ന നാഗരാജു.
കഴിഞ്ഞ ഏപ്രില്‍ 8ന് അഖിലേന്ത്യാതലത്തില്‍ നടന്ന ദലിത് ഹര്‍ത്താലിനെ പിന്തുണച്ച് ചുവരെഴുതാനും പ്രതിഷേധിക്കാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥിയാണ് നാഗരാജു. ഈ ഹര്‍ത്താലിനെ അനുകൂലിച്ച പെണ്‍കുട്ടികള്‍ അടക്കം ഏഴു പേര്‍ക്കെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചിരുന്നു. സംഘപരിവാര തടവറയിലായ വിസി ഗോപകുമാര്‍ കടുത്ത ദലിത് വിവേചനമാണ് നടത്തുന്നതെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ആരോപിച്ചു. ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമ്പോഴും സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത 30ലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss