|    Nov 22 Wed, 2017 7:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാലു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 2nd November 2017 | Posted By: fsq

 

തിരുവനന്തപുരം: പാലക്കാട് കുഴല്‍മന്ദം സബ് രജിസ്ട്രാര്‍ ഓഫിസിലെ നാലു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ രജിസ്ട്രാര്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സബ് രജിസ്ട്രാര്‍ ടി ജോണ്‍സണ്‍, സീനിയര്‍ ക്ലാര്‍ക്കുമാരായ എം നൗഫല്‍, എം കെ ചന്ദ്രിക, ക്ലാര്‍ക്ക് സി ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം അന്വേഷണവിധേയമായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സസ്‌പെന്‍ഡ് ചെയ്തത്. ഈ ഉദ്യോഗസ്ഥര്‍ പരസ്പരധാരണയില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ ഓഫിസ് പ്രവര്‍ത്തനം താറുമാറായി. ഇവരെ നിയന്ത്രിക്കാന്‍ സബ് രജിസ്ട്രാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും റിപോര്‍ട്ടിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക