|    Dec 16 Sat, 2017 10:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നാലു കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ നാലു കോടിയിലധികം വരുന്ന രൂപയുടെ പുതിയ കറന്‍സികള്‍ പിടികൂടി. ബംഗളൂരുവിലും മറ്റിടങ്ങളിലുമായി 12 സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. മൊത്തം 4.7 കോടിയുടെ കറന്‍സിയാണ് പിടികൂടിയത്. കര്‍ണാടക സര്‍ക്കാരിലെ രണ്ട് എന്‍ജിനീയര്‍മാരുടെയും അവരുമായി ബന്ധപ്പെട്ട മറ്റു ചിലരുടെയും വീടുകളിലാണ് തിരച്ചില്‍ നടന്നത്. ഒരു കരാറുകാരന്റെ വസതിയില്‍ നിന്ന് രണ്ടു കോടിയുടെ സ്വര്‍ണ ബിസ്‌കറ്റ് പിടികൂടിയിട്ടുണ്ട്. റദ്ദാക്കിയ നോട്ടുകള്‍ക്കു പകരം കിട്ടിയതാണ് സ്വര്‍ണ ബിസ്‌കറ്റുകളെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. പുതിയ നോട്ടുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരിക്കെ കണ്ടെത്തിയത് അധികൃതരില്‍ അമ്പരപ്പ് സൃഷ്ടിച്ചു. നോട്ടുകള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ചില ബാങ്കര്‍മാര്‍ അധികൃതരുടെ നിരീക്ഷണത്തിലാണ്. ഒട്ടേറെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അനധികൃതമായി പഴയ നോട്ടുകള്‍ മാറാന്‍ ഇവ ഉപയോഗിച്ചിട്ടുണ്ടാവുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകളും പിടികൂടിയിട്ടുണ്ട്.ബുധനാഴ്ച രാജ്യവ്യാപകമായി റെയ്ഡ് നടത്തിയ ആദായനികുതി അധികൃതര്‍ ഒരു കോടി പുതിയ നോട്ട് പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss