|    Jul 22 Sat, 2017 4:36 pm
FLASH NEWS

നാലു കുളങ്ങരയില്‍ വീടുകള്‍ക്ക് നേരെ ആക്രമണം

Published : 20th March 2017 | Posted By: fsq

 

തുറവൂര്‍: പറയ കാട് നാലു കുളങ്ങരയില്‍ വീടുകള്‍ക്ക് നേരെ ആക്രമണം. നാല് വീടുകളാണ് ഇന്നലെ ഉച്ചതിരിഞ്ഞ് ഒന്നരയോടെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ് ഏഴു പേരെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംബന്ധിച്ചുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു.പറയകാട് ചാത്തനാട്ട് ജയകൃഷ്ണന്‍, ചാണിയില്‍ ജിന്‍സി, കെ ആര്‍ നിവാസില്‍ വിനയന്‍, മട്ടപ്പുറം അരുണ്‍ രമേശന്‍, ചാണിയില്‍ ജയന്‍, ശ്രീക്കുട്ടന്‍ പുത്തന്‍തറ, നിമില്‍ ചാണിയില്‍ എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജിന്‍സിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. നാലുകുളങ്ങരയിലുള്ള ജിബിന്‍, കുത്തിയതോട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെംബര്‍ വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായിട്ടാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുത്തിയതോട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
രന്‍ സമ്മാനദാനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക