|    Oct 17 Wed, 2018 5:08 am
FLASH NEWS

നാലുവര്‍ഷമായി ശമ്പളമില്ല; ഉദ്ഘാടന വേദിയില്‍ പ്രതിഷേധം

Published : 17th January 2017 | Posted By: fsq

 

സംസ്ഥാന കലോല്‍സവത്തിന്റെ ഉദ്ഘാടനത്തിനിടെ നാലുവര്‍ഷമായി ശമ്പളം ലഭിക്കാത്ത അണ്‍എയ്ഡഡ് അധ്യാപകരുടെ പ്രതിഷേധം. തങ്ങള്‍ക്കു ശമ്പളം തരൂ..എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയാണ് അധ്യാപകര്‍ പ്രതിഷേധമറിയിച്ചത്. കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. 250ഓളം അധ്യാപകരാണ് പ്ലക്കാര്‍ഡുയര്‍ത്തി ചടങ്ങ് ബഹിഷ്‌കരിച്ചത്. 2011 മുതല്‍ അധിക തസ്തികയില്‍ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമിച്ച 3500 ഓളം അധ്യാപകര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. കോടതി ഉത്തരവുകള്‍ പോലും അവഗണിച്ചാണ് സര്‍ക്കാര്‍ തങ്ങള്‍ക്ക് ശമ്പളം നിഷേധിക്കുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി ഇര്‍ഷാദ് പനോളി പറഞ്ഞു. നാലുവര്‍ഷമായി ഒരു രൂപപോലും ശമ്പളം ലഭിക്കാതെ ജോലിനോക്കുന്ന അധ്യാപകര്‍ നിരവധി തവണ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ട് നിവേദനം നല്‍കിയിരുന്നു. നടപടയില്ലാത്തതിനാലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അനുകൂല നടപടിയില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss