|    Jul 22 Sat, 2017 4:25 pm
FLASH NEWS

നാലുവര്‍ഷം കൊണ്ട് എട്ട് ലക്ഷം വിദ്യാര്‍ഥികളെ പൊതുവിദ്യാലയത്തിലേക്ക് കൊണ്ടുവരും: മന്ത്രി

Published : 15th July 2017 | Posted By: fsq

 

അരൂര്‍: നാലുവര്‍ഷം കൊണ്ട് എട്ടുലക്ഷം വിദ്യാര്‍ഥികളെ  പെ ാതുവിദ്യാലയത്തിലേക്ക് കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ചെമ്മനാട് ഇസിഇകെ യൂണിയന്‍ ഹൈസ്‌ക്കൂളില്‍ നടന്ന അരൂര്‍ എംഎല്‍എ മെറിറ്റ് അവാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ തന്നേ ഒന്നര ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയത്തിലേക്ക് എത്തിക്കഴിഞ്ഞു. അതു തന്നേ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു നാഴികകല്ലാണ്. പൊതു വിദ്യാലയത്തി ല്‍ കുട്ടികള്‍ കുറഞ്ഞു വന്നതോടെയാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. സ്വകാര്യ വിദ്യാഭ്യാസം നാടിന് വേണ്ടത്ര ഗുണം ചെയ്യുന്നില്ല.  പൊതു വിദ്യാഭ്യാസം സാമൂഹ്യ ബന്ധങ്ങളെ ഉൂട്ടിയുറപ്പിക്കുന്നു. അരൂര്‍ എംഎല്‍എ മെരിറ്റ് അവാര്‍ഡ് 2009 ലാണ് തുടക്കം കുറിച്ചത്.  വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍, സിവില്‍ സര്‍വീസില്‍ വിജയം വരിച്ച മുഹമ്മദ് ഹനീഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എഎംആരിഫ് എംഎല്‍എ.അധ്യക്ഷതവഹിച്ചു. സിനിമാ താരങ്ങളായ അജു വര്‍ഗീസ്,പ്രയാഗാ മാര്‍ട്ടില്‍, ദെലീമാ ജോജോ, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍,എഴുപുന്ന ബൈജു, തുടങ്ങിയവര്‍  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക