|    Nov 20 Tue, 2018 9:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നാലുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പരസ്യത്തിന് ചെലവാക്കിയത് 4,880 കോടി

Published : 15th August 2018 | Posted By: kasim kzm

മുംബൈ: നാലരക്കോടിയിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തേക്കുള്ള ഉച്ചഭക്ഷണം, തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ 20 കോടിയോളം പേരുടെ ആകെ പ്രതിദിന വേതനം, രാജ്യത്ത് പുതുതായി 60 കോടി ശൗചാലയങ്ങള്‍, ചുരുങ്ങിയത് 10 പുതിയ ചൊവ്വാ ദൗത്യങ്ങള്‍… കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ച തുകകൊണ്ട് പൂര്‍ത്തിയാക്കാമായിരുന്ന പദ്ധതികളുടെ ഏതാനും ചില ഉദാഹരണങ്ങളാണിവ.
2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 4,880 കോടി രൂപയോളമാണ് വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പരസ്യത്തിനായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വിനിയോഗിച്ചതെന്ന് വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിനിടെ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഈ കണക്കുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.
ശുചിത്വ ഭാരതം, സ്മാര്‍ട്ട് സിറ്റി, ആദര്‍ശ ഗ്രാമം, കാര്‍ഷികവിള ഇന്‍ഷുറന്‍സ് എന്നീ പദ്ധതികള്‍ക്കാണ് 4,880 കോടിയില്‍ എട്ടു ശതമാനത്തോളം തുക ചെലവഴിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 292.17 കോടിയാണ് മൂന്നു വര്‍ഷത്തിനിടെ ഈ പദ്ധതികളുടെ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss