|    Dec 18 Mon, 2017 4:35 pm
Home   >  Todays Paper  >  Page 4  >  

നാലുവയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

Published : 29th August 2016 | Posted By: SMR

മാനന്തവാടി: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. കൈവിരലിന് സാരമായി മുറിവേറ്റു. പാതിരിച്ചാല്‍ കുന്നത്ത് സുനിലിന്റെ മകള്‍ ആന്‍സ്മരിയ(നാല്) ക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ മാതാപിതാക്കള്‍ കുട്ടിയെ നായയില്‍ നിന്നു രക്ഷപ്പെടുത്തുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികില്‍സ തേടി.
വര്‍ധിച്ചുവരുന്ന തെരുവ് നായശല്യം പരിഹരിക്കാന്‍  യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss