|    Nov 22 Thu, 2018 12:17 am
FLASH NEWS
Home   >  Dont Miss   >  

നാലുവയസ്സുകാരിയുടെ അമ്മയുടെ സങ്കടത്തിന് ഹിന്ദുസ്ഥാന്‍ പെന്‍സില്‍ നല്‍കിയ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Published : 16th December 2017 | Posted By: Jesla

നാലു വയസ്സുകാരിയുടെ അമ്മ ശ്വേത ഹിന്ദുസ്ഥാന്‍ പെന്‍സില്‍ അധികൃതരുമായി പങ്കുവെച്ചത്  ഇടം കയ്യന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. ഇടംകൈയ്യന്‍മാരായി ഒരുപാട് മഹാന്‍മാര്‍ ഈ ലോകത്തുണ്ട്. എന്നിട്ടും ലോകം അവരോടു നീതി കാണിക്കുന്നുണ്ടോ?  വലംകയ്യന്‍മാരുടെ സൗകര്യാര്‍ഥമാണ് ഇവിടെ എല്ലാം നിര്‍മിക്കുന്നത്. തന്റെ ആശങ്കയ്ക്കുലഭിച്ച മറുപടിയും അതിനോടൊപ്പം ലഭിച്ച സമ്മാനവും ഈ അമ്മയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. തന്റെ അനുഭവം ലോകത്തോടു പങ്കുവയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:


ഒരു ദിവസം സ്‌കൂളില്‍ നിന്നും വന്ന മകള്‍ വളരെ അസ്വസ്ഥയായി കാണപ്പെട്ടു. എന്താണ് ഇതിന് കാരണമെന്ന് മകളോട് ചോദിച്ചു. വിഷമിച്ചു കൊണ്ട് അവള്‍ മറുടപടി പറഞ്ഞു, മറ്റു കുട്ടികളെ പോലെ എനിക്ക് പെന്‍സില്‍ ഷാര്‍പനര്‍ ഉപയോഗിച്ച് പെന്‍സല്‍ കൂര്‍പ്പിക്കാന്‍ സാധിക്കുന്നില്ല.’ എന്ന്. ഇതിന് പിന്നിലെ കാരണമെന്തെന്ന് ചിന്തിച്ചപ്പോഴാണ് വിപണിയിലുള്ള ഷാര്‍പനറുകളെല്ലാം വലം കയ്യന്മാര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. നാല് വയസ്സുമാത്രം പ്രായമുള്ള ഒരു ഇടം കൈ പാങ്ങുള്ള ഒരു കുട്ടിക്ക് അത് ഉപയോഗിക്കാന്‍ പ്രയാസമാണ്. ഞാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളിലെല്ലാം ഇടം കയ്യന്മാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സ്‌റ്റേഷനറികള്‍ നോക്കി. എന്നാല്‍ ഇത്തരം വസ്തുക്കള്‍ക്ക് ഭയങ്കര വിലയാണെന്ന് കണ്ടെത്തി. കേവലം ഒരു ഷാര്‍പനറിന് തന്നെ 700 രൂപ മുതല്‍ 1200 രൂപ വരെയായിരുന്നു വില.

നടരാജ്, അപ്‌സര പെന്‍സില്‍ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് അധികൃതര്‍ക്ക് ഞാന്‍ ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കത്തെഴുതി. ശേഷം ഹിന്ദുസ്ഥാന്‍ കമ്പനിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ടു. എന്റെ പ്രശ്‌നങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥന്‍ ഇതില്‍ പരിഹാരം കണ്ടെത്താമെന്നും ഉറപ്പു നല്‍കി. ഒരാഴ്ച്ചയ്ക്കകം തന്നെ എനിക്ക് ഇടം കയ്യന്മാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഷാര്‍പനറുകള്‍ അവര്‍ എത്തിച്ചു. അത്തരം ഷാര്‍പ്പനറുകള്‍ അവര്‍ ഉണ്ടാക്കാറില്ലായിരുന്നിട്ടുകൂടി എന്റെ മകള്‍ക്ക് വേണ്ടിയാണ് അവര്‍ അത് പ്രത്യേകം രൂപകല്‍പ്പന ചെയ്തത്. കമ്പനിക്ക് നന്ദി അറിയിക്കുന്നു.’

സന്തോഷം ശ്വേതയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഹിന്ദുസ്ഥാന്‍ പെന്‍സില്‍സിന്റെ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ സഞ്ജയ് തിവാരി ഒപ്പുവെച്ച ആ മറുപടി കത്തില്‍ മറ്റൊരു കാര്യം കൂടി എഴുതിയിരുന്നു. ഇടം കയ്യന്മാര്‍ക്കായി രൂപകല്‍പ്പന ചെയ്ത ഷാര്‍പനറുകള്‍ ഇനി മുതല്‍ തങ്ങള്‍ വിപണിയിലിറക്കുമെന്ന്. അപ്പോള്‍ ഇടംകയ്യന്‍മാര്‍ക്ക് ആവേശത്തോടെ പറയാം, തങ്ങള്‍ക്കും പരിഗണന കിട്ടിത്തുടങ്ങി. പെന്‍സില്‍ ഷാര്‍പ്‌നറുകളുടെ രൂപത്തിലെങ്കിലും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss