|    Oct 19 Fri, 2018 2:16 pm
FLASH NEWS

നാലുലക്ഷം പിഴ ഈടാക്കി വാഹനങ്ങള്‍ വിട്ടുനല്‍കി

Published : 15th December 2017 | Posted By: kasim kzm

വടക്കാഞ്ചേരി: സിപിഎം നേതാവും മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റായ അബ്ദുള്‍സലാമും സഹോദരനും അനധികൃതമായി നടത്തിയ ക്വാറിയും വാഹനങ്ങളും തൃശൂര്‍ സബ്കലക്ടര്‍ രേണുരാജ് പിടികൂടിയ സംഭവത്തില്‍ നാല് ലക്ഷത്തി മുപ്പത്തി അയ്യായ്യിരം രൂപ പിഴ ഈടാക്കി. 11 ടിപ്പര്‍ലോറി, മൂന്ന് എസ്‌കവേറ്റര്‍, മൂന്ന് ഹിറ്റാച്ചി, ഒരു 407 ലോറി ഉള്‍പ്പെടെ 18 വാഹനങ്ങളാണ് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 17 വാഹനങ്ങള്‍ക്ക് 25000 രൂപ വീതവും 407 ലോറിക്ക് 1000രൂപ പിഴയുമാണ് ഇടാക്കിയത്. ആര്‍ഡിഒ ഓഫീസില്‍ പിഴ അടച്ചതിനെതുടര്‍ന്ന് ജിയോളജി വകുപ്പിന്റെയും ആര്‍ഡിഓയുടെയും ഉത്തരവ് പ്രകാരം വടക്കാഞ്ചേരി പോലിസ് വാഹനങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും സഹോദരനുമുള്‍പ്പെടെ ആറുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതായും ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവ് ലഭിച്ചാല്‍  അറസ്റ്റ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും വടക്കാഞ്ചേരി എസ്‌ഐ പറഞ്ഞു.പുതിയ കാന ഇടിഞ്ഞുവീണുപുന്നയൂര്‍ക്കുളം: വടുതല വട്ടംപാടം സെന്ററില്‍ പുതുതായി നിര്‍മ്മിച്ച കാന ഇടിഞ്ഞു വീണു. നിര്‍മ്മാണത്തിലെ കൃത്രിമം മൂലമാണ് കാനയിടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കോടികള്‍ ചിലവിട്ട പദ്ധതിയില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളി നടത്തുന്നതായും നേരത്തെ നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ടായിരുന്നു. ഏറ്റവും കുടുതല്‍ വെള്ളക്കെട്ടുള്ള കൊച്ചന്നൂരിനെ ഒഴിവാക്കിയതിലും പ്രതിക്ഷേധമുണ്ടായിരുന്നു. വിവരമറിഞ്ഞ് കരാറുകാര്‍ സ്ഥലത്തെത്തി എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഇടിഞ്ഞ കാനയുടെ ഭാഗങ്ങള്‍ നീക്കം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss