|    Sep 22 Sat, 2018 10:37 pm
FLASH NEWS
Home   >  National   >  

നാലുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം

Published : 22nd April 2018 | Posted By: mi.ptk

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ബലൂണ്‍ വില്‍പ്പനക്കാരായ ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം. കോടതിയില്‍ ഹാരജാക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് പ്രതിയെ ജനക്കൂട്ടം ആക്രമിച്ചത്.ജിപ്പില്‍ നിന്ന് പ്രതിയെ പുറത്തിറക്കിയതോടെ ചുറ്റും കൂടിനിന്ന ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ ചെരുകൊണ്ടാണ് ഇയാളെ മര്‍ദ്ദിച്ചത്. ജനക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ പ്രതിക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.ബലൂണ്‍ വില്‍പ്പനക്കാരാണ് കുഞ്ഞിന്റെ രക്ഷിതാക്കള്‍. തെരുവില്‍ പതിവായി അന്തിയുറങ്ങുന്ന ഇവരുടെ സമീപത്തു നിന്ന് പുലര്‍ച്ചെ പ്രതി കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയായിരുന്നു. പിന്നീട് രക്ഷിതാക്കള്‍ ഉറങ്ങിക്കിടന്നതിന്റെ 50 മീറ്റര്‍ അകലെയുള്ള കടയ്ക്ക് സമീപത്തുവച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം ഇയാള്‍ കുഞ്ഞിനെ കൊല്ലുകയായിരുന്നു.
കട തുറക്കാനെത്തിയ ആളാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ രഹസ്യഭാഗങ്ങളിലും തലയിലും മുറിവുകളുണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss