|    Sep 22 Sat, 2018 11:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നാലുപേരുടെ വധശിക്ഷ രാഷ്ട്രപതി ജീവപര്യന്തമാക്കി കുറച്ചു

Published : 23rd January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ റദ്ദാക്കിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാലുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 1992ല്‍ ബിഹാറില്‍ 34 സവര്‍ണരെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നത്. കൃഷ്ണ മോച്ചി, നാനെലാല്‍ മോച്ചി, ബിര്‍കുര്‍ പാസ്വാന്‍, ധര്‍മേന്ദ്ര സിങ് എന്ന ധാരുസിങ് എന്നിവരാണ് കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടത്. പുതുവര്‍ഷദിനത്തിലായിരുന്നു രാഷ്ട്രപതിയുടെ ഉത്തരവ്. ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ചാണ് ഇവര്‍ സമര്‍പ്പിച്ച ദയാഹരജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാഹരജി കൈമാറുന്നത് ബിഹാര്‍ സര്‍ക്കാര്‍ വൈകിച്ചതും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണങ്ങളും കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി തള്ളിയത്. 2004ല്‍ സമര്‍പ്പിച്ച ദയാഹരജികള്‍ ആഭ്യന്തരമന്ത്രാലയത്തിലും രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലുമെത്തിയത് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ മൂലം 12 വര്‍ഷം കഴിഞ്ഞാണ്. 2001ലാണ് പ്രതികള്‍ക്ക് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss