|    Apr 26 Thu, 2018 9:09 pm
FLASH NEWS
Home   >  Sports  >  Cricket  >  

നാലും ജയിച്ച് വിന്‍ഡീസ് സൂപ്പര്‍ സിക്‌സില്‍

Published : 12th March 2018 | Posted By: vishnu vis

ഹരാരെ: മഴമൂലം ഓവര്‍ വെട്ടിക്കുറച്ച യോഗ്യതാറൗണ്ടിലെ അവസാന ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ ഹോളണ്ടിനെതിരേ വെസ്റ്റ് ഇന്‍ഡീസിന് 54 റണ്‍സിന്റെ ജയം. ടോസ് നേടിയ ഹോളണ്ട് വിന്‍ഡീസിനെ  ബാറ്റിങിനയച്ചപ്പോള്‍ 48 ഓവറില്‍ അവര്‍ ആറ് വിക്കറ്റിന് 309 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ ഹോളണ്ടിന്റെ മുന്നില്‍ നീട്ടി. പക്ഷേ, മറുപടിക്കിറങ്ങിയ ഹോളണ്ടിന് മഴ വില്ലനായപ്പോള്‍ 28.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാന്‍ കഴിഞ്ഞുള്ളൂ. വിന്‍ഡീസിന് വേണ്ടി എവിന്‍ ലൂയിസും(84) മാര്‍ലോണ്‍ സാമുവല്‍സും(73*) റോവന്‍ പവലും(52) അര്‍ദ്ധ സെഞ്ച്വറി കുറിച്ചു. ക്രിസ്‌ഗെയ്‌ലിന്റെ പോരാട്ടം അര്‍ദ്ധ സെഞ്ച്വറിക്ക് നാല് റണ്‍സിപ്പുറം അവസാനിച്ചു. ഹോളണ്ട് നിരയില്‍ മുന്‍ ഐപിഎല്‍ താരം റയാന്‍ ടെന്‍ ഡെസ്‌ഷെയ്റ്റിനും(67) വെസ്ലി ബാരെസിക്കും(64) മാത്രമാണ് രണ്ടക്കം കടക്കാനായത്. ഗ്രൂപ്പില്‍ നാല് മല്‍സരങ്ങളില്‍ നിന്ന് നാലും ജയിച്ച് വിന്‍ഡീസ് യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്‌സിലേക്ക് കുതിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss