|    Apr 23 Mon, 2018 7:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നാലിടത്ത് ജയിച്ചാല്‍ രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടും: എന്‍സിപി

Published : 28th April 2016 | Posted By: SMR

കൊച്ചി: മല്‍സരിക്കുന്ന നാല് സീറ്റിലും വിജയിച്ചാല്‍ എന്‍സിപി രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു വകുപ്പ് തന്നാലും സ്വീകരിക്കും. വി എസ് അച്യുതാനന്ദനും പിണറായി വിജയനും ഇരുമെയ്യാണെങ്കിലും ഒരേ കരളാണെന്നും ഇവരെ ഒരു ശക്തിക്കും വേര്‍പിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി മുഖ്യമന്ത്രിയാവാന്‍ വി എസ് വഴിമാറിക്കൊടുക്കണമെന്ന നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ വാക്കുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതിനൊക്കെ തലവരകൂടിവേണമെന്നായിരുന്നു മറുപടി. വിജയന്‍മാര്‍ക്ക് മോശം കാലമല്ലെന്നും സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതില്‍ കോണ്‍ഗ്രസ് പല മണ്ഡലങ്ങളിലും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss