|    Jan 19 Thu, 2017 4:31 pm
FLASH NEWS

നാലിടത്തുകൂടി എടിഎം കവര്‍ച്ചയ്ക്കു ശ്രമിച്ചെന്ന് മുഖ്യപ്രതി

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്ത് നാലിടത്തുകൂടി കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് എടിഎം കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്റെ വെളിപ്പെടുത്തല്‍. സമാനരീതിയില്‍ തായ്‌ലന്‍ഡിലും ജപ്പാനിലും മോഷണം നടത്തിയതായും ഇയാള്‍ പോലിസിനു മൊഴി നല്‍കി. തിരുവനന്തപുരത്തെ സ്റ്റാച്യു, ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. വെള്ളയമ്പലം ആല്‍ത്തറയിലെ എസ്ബിഐ എടിഎമ്മില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് ഗബ്രിയേല്‍ ഉള്‍പ്പെടുന്ന സംഘം ഹൈടെക്ക് കവര്‍ച്ച നടത്തിയത്. എന്നാല്‍, സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതിനെത്തുടര്‍ന്ന് പിടിയിലാവുകയായിരുന്നു.
തായ്‌ലന്‍ഡില്‍ 70 കോടി രൂപയ്ക്കു തുല്യമായ മോഷണമാണ് റുമാനിയന്‍ സംഘം നടത്തിയതെന്നും ഗബ്രിയേല്‍ മരിയന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ആരും പിടിയിലായില്ല. ഇതുസംബന്ധിച്ച് ഗബ്രിയേല്‍ നല്‍കിയ വിവരങ്ങള്‍ സംസ്ഥാന പോലിസ് ഇന്റര്‍പോളിന് കൈമാറും. കേരളത്തിലെ മോഷണസംഘത്തിന്റെ നേതാവ് ക്രിസ്റ്റിയന്‍ വിക്ടര്‍ എന്നയാളാണെന്നും മൊഴിയുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.
അഞ്ചുപേരാണ് എടിഎം കവര്‍ച്ചാസംഘത്തിലുള്ളതെന്ന് പോലിസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ഇന്ത്യയില്‍നിന്നു സഹായം ലഭിച്ചതായും പോലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക