|    Jan 21 Sat, 2017 12:03 pm
FLASH NEWS

നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെന്ന് പോസ്റ്റര്‍, തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഏറ്റുമുട്ടി

Published : 21st July 2016 | Posted By: G.A.G

തിരുവനന്തപുരം: ഹൈക്കോടതി പരിസരത്തെ സംഭവങ്ങളുടെ തുടര്‍ച്ചയായി തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കല്ലേറില്‍ നിരവധി മാധ്യമ പ്രവര്‍ത്തര്‍ക്കും അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും പരിക്കേറ്റു. നിരവധി വാഹനങ്ങല്‍ തകര്‍ക്കപ്പെട്ടു. കോടതിയിലെ മീഡിയാ റൂം അഭിഭാഷകര്‍ അടച്ചു പൂട്ടി നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല എന്ന പോസ്റ്റര്‍ ഒട്ടിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്കു തുടക്കം. ഒരു ടെലിവിഷന്‍ ചാനല്‍ വാഹനത്തിലും അഭിഭാഷകര്‍ ഇതേ രീതിയില്‍ പോസ്റ്ററൊട്ടിച്ചു. മീഡിയാറൂമിന്റെ പുറത്ത് ശൗചാലയം എന്ന പോസ്റ്ററും ഒ്ട്ടിച്ചിരുന്നു.
ഇതേത്തുടര്‍ന്നുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കല്ലേറില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ലാലിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു
ഹൈക്കോടതി പരിസരത്ത് ഇന്നലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്തെ സംഭവങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 188 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക