|    Jan 25 Wed, 2017 3:02 am
FLASH NEWS

നാലാം ടെസ്റ്റിന് വില്ലനായി മഴ

Published : 20th August 2016 | Posted By: SMR

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെയും നാലാമത്തെയും മല്‍സരത്തിന് മഴ വില്ലനാവുന്നു.
മഴയെ തുടര്‍ന്ന് ആദ്യദിനം 22 ഓവര്‍ മാത്രമാണ് കളി നടന്നത്. രണ്ടാംദിനവും മഴ മൂലം കളി തടസ്സപ്പെട്ടിരിക്കുകയാണ്. ആദ്യദിനം വിന്‍ഡീസ് രണ്ടു വിക്കറ്റിന് 62 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ രസക്കൊല്ലിയായെത്തിയത്. 32 റണ്‍സോടെ ക്രെയ്ഗ് ബ്രാത്‌വെയ്റ്റും നാല് റണ്‍സോടെ മര്‍ലോണ്‍ സാമുവല്‍സുമാണ്  ക്രീസില്‍. ഇന്ത്യക്കായി ഇശാന്ത് ശര്‍മയും ആര്‍ അശ്വിനും വിക്കറ്റ് നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക