|    Oct 18 Wed, 2017 7:37 am
FLASH NEWS

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ക്കൊണ്ടുപോയി പീഡിപ്പിച്ചു

Published : 5th August 2016 | Posted By: SMR

നെടുമങ്ങാട്: സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ വഴിക്കുവച്ച് യുവാക്കള്‍ ഓട്ടോയില്‍ കയറ്റി ആളില്ലാത്ത വീട്ടില്‍ക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം തിരികെ ആളൊഴിഞ്ഞ ഭാഗത്തുകൊണ്ടുവിട്ടതായി കേസ്. ഈ മാസം ഒന്നിന് രാവിലെയായിരുന്നു സംഭവം.
അരുവിക്കര പോലിസില്‍ രക്ഷിതാക്കള്‍ വിവരം അറിയിച്ചെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് പിന്നീട് അവര്‍ എസ്പിയെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നെടുമങ്ങാട് സിഐ കേസെടുത്ത് അന്വേഷണ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ടെന്ന് സിഐ അറിയിച്ചു.
രക്ഷിതാക്കളില്‍ നിന്നും കുട്ടിയില്‍ നിന്നും സിഐയുടെ നിര്‍ദേശപ്രകാരം അരുവിക്കര പോലിസാണ് മൊഴി രേഖപ്പെടുത്തി ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം സംബന്ധിച്ച് നെടുമങ്ങാട് സിഐയുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നാം തിയ്യതി രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ വഴിക്കുവച്ച് ഒരു യുവാവ് സ്‌കൂളില്‍ കൊണ്ടാക്കാമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റി അരുവിക്കര ഡാം പരിസരം ഉള്‍പ്പെടെ പലഭാഗങ്ങളിലും ചുറ്റിയ ശേഷം ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുവന്ന് ഇറക്കിവിട്ടെന്ന് മൊഴിയില്‍ പറയുന്നു.
നിമിഷങ്ങള്‍ക്കകം എത്തിയ മറ്റൊരു ഓട്ടോയില്‍ ഉണ്ടായിരുന്ന യുവാവും കുട്ടിയെ കയറ്റി ആളില്ലാത്ത ഒരു വീട്ടിലേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തതായും രക്ഷിതാക്കളുടേയും വിദ്യാര്‍ഥിനിയുടേയും മൊഴിയില്‍ പറയുന്നു. രണ്ടാമത് കയറ്റിക്കൊണ്ടുപോയ ഓട്ടോയിലെ ഡ്രൈവറാണ് താക്കോല്‍ ഉപയോഗിച്ച് യുവാവിന് വീട് തുറന്നുകൊടുത്തത്. പീഡനത്തിന് ശേഷം കുട്ടിയെ തിരികെ ആളൊഴിഞ്ഞ ഭാഗത്തകൊണ്ടുവിടുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് നില്‍ക്കുന്നതു കണ്ടവര്‍ വിവരങ്ങള്‍ മനസിലാക്കി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. അവരെത്തി കുട്ടിയെ കൂട്ടികൊണ്ടുപോവുകയായിരുന്നു. വിദ്യാര്‍ഥിനിയെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി വിശദമായ മൊഴി എടുക്കുമെന്നും സിഐ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക