|    Jan 21 Sat, 2017 9:58 am
FLASH NEWS

നാലര കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Published : 18th October 2016 | Posted By: Abbasali tf

മാനന്തവാടി: നാലര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ സാഹസികമായി പോലിസ് പിടികൂടി. തവിഞ്ഞാല്‍ യവനര്‍കുളം തച്ചംപറമ്പില്‍ സജി(41)യെയാണ് കോഴിക്കോട് നാര്‍കോട്ടിക് വിഭാഗം പിടി കൂടിയത്. കോഴിക്കോട് ജില്ലയില്‍ കഞ്ചാവെത്തിക്കുന്ന ഏജന്റെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സജിയുമായി ഫോണ്‍ വഴി കഞ്ചാവിന്റെ ആവശ്യക്കാരെന്ന നിലയില്‍ പോലിസ് ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തി പിടികൂടിയത്. സ്വകാര്യ കാറില്‍ യൂനിഫോമിടാതെയെത്തിയ പോലിസുമായി ഇടപാട് നടത്തുന്നതിനിടെ സംശയം തോന്നിയ സജി കുതറിയോടുകയായിരുന്നു. പിന്തുടര്‍ന്ന പോലിസ് ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. എന്നാല്‍, വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സ്വകാര്യ കാറിലെത്തിയവര്‍ പോലിസുകാരാണെന്ന് ഉറപ്പില്ലാത്തതിനാല്‍ തലപ്പുഴയില്‍ നിന്നു പോലിസെത്തിയ ശേഷമാണ് നാര്‍കോട്ടിക്ക് വിഭാഗത്തെ പോവാന്‍ അനുവദിച്ചത്. പ്രതിക്കെതിരേ മുമ്പും നിരവധി കേസുകളുള്ളതായി പറയപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക