|    Jul 25 Tue, 2017 8:34 pm
FLASH NEWS
Home   >  Sports  >  Football  >  

നാലടിച്ച് റയല്‍ നേടി; സ്പാനിഷ് ലീഗില്‍ മുത്തമിടാന്‍ ഒരു സമനില ദൂരം

Published : 18th May 2017 | Posted By: ev sports


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സെല്‍റ്റ വിഗോയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്. കരുത്തന്‍മാരായ ബാഴ്‌സലോണയെ(87 പോയിന്റ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ള റയല്‍(90) സ്പാനിഷ് ലീഗിലെ കിരീടം കൈയ്യെത്തും ദൂരത്തെത്തിച്ചു. നിര്‍ണായക പോരാട്ടത്തില്‍ സെല്‍റ്റ വിഗോയെ 4-1നാണ് റയല്‍ പരാജയപ്പെടുത്തിയത്. റയല്‍ മാഡ്രിഡിന് വേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ(10,48) രണ്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ കരിം ബെന്‍സേമാം(70) ടോണി ക്രൂസ്(88) എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി.
സെല്‍റ്റ വിഗോയ്ക്ക് വേണ്ടി 69ാം മിനിറ്റില്‍ ജോണ്‍ ഗ്യൂഡറ്റിയാണ് ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. ലീഗില്‍ റയലിന് ഒരു മല്‍സരം മാത്രം അവശേഷിക്കെ വിജയിച്ചില്ലെങ്കിലും സമനില പിടിച്ചാല്‍ പോലും റയലിന് സ്പാനിഷ് ലീഗില്‍ മുത്തമിടാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക