|    Nov 22 Wed, 2017 2:27 am
FLASH NEWS
Home   >  Todays Paper  >  page 11  >  

നാലടിച്ച് ഓബമെയാങിന്റെ തിരിച്ചുവരവ്; ഡോട്മുണ്ട് മിന്നി

Published : 7th November 2016 | Posted By: SMR

ബെര്‍ലിന്‍: വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ പിയറെ എമെറിക് ഓബമെയാങ് നാലു ഗോളുകളുമായി കസറിയപ്പോള്‍ ബൊറൂസ്യ ഡോട്മുണ്ടിനു തകര്‍പ്പന്‍ ജയം. ജര്‍മന്‍ ലീഗില്‍ ഹാംബര്‍ഗിനെ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ഡോട്മുണ്ട് മുക്കിയത്. മറ്റൊരു കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ ഹോഫെന്‍ഹെയിം 1-1നു കുരുക്കി.
ക്ലബ്ബിന്റെ അനുമതിയില്ലാതെ വിദേശയാത്ര പോയതിനാണ് ഓബമെയാങിന് ഒരു കളിയില്‍ വിലക്ക് ലഭിച്ചത്. ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ താരത്തിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു. ഹാംബര്‍ഗിനെതിരേ നാല്, 23, 27, 48 മിനിറ്റുകളിലാണ് ഓബമെയാങ് നിറയൊഴിച്ചത്.
അതേസമയം, ബയേണിനെതിരേ അവരുടെ മൈതാനത്ത് ഹോഫെന്‍ഹെയിമാണ് ആദ്യം ലീഡ് നേടിയത്. 16ാം മിനിറ്റില്‍ കരീം ദെമിര്‍ബേയാണ് ബയേണിനെ ഞെട്ടിച്ച് ഹോഫെന്‍ഹെയിമിനെ മുന്നിലെത്തിച്ചത്. 34ാം മിനിറ്റില്‍ സ്റ്റീവന്‍ സ്യുബറുടെ സെല്‍ഫ് ഗോള്‍ ബയേണിനെ തോല്‍വിയില്‍ നിന്നു രക്ഷിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക