|    Nov 22 Wed, 2017 10:45 am
FLASH NEWS

നാലംഗ കുടുംബത്തെ വീട്ടില്‍കയറി മര്‍ദിച്ചതായി പരാതി

Published : 5th October 2016 | Posted By: Abbasali tf

തൊടുപുഴ: നാലംഗ കുടുംബത്തെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. വണ്ണപ്പുറം ഒറകണ്ണി നടമുറിക്കല്‍ മധു, ഭാര്യ ജഗത, മക്കളായ അജേഷ്, അഭിലാഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കയറി മര്‍ദിച്ചത്.  മക്കളുടെ സുഹൃത്തിന്റെ പിതാവിനോടുള്ള വ്യക്തിവിരോധമാണ് മര്‍ദനത്തിന് പിന്നിലെന്ന് മധു സൂചിപ്പിച്ചു. മധുവിന്റെ പരാതിയില്‍ പറയുന്നതിങ്ങനെയാണ് മധുവിന്റെ മക്കളുടെ സുഹൃത്ത് ഉണ്ണിയുടെ പിതാവ് ഷാജിയോട് സമീപവാസിക്ക് വ്യക്തിവിരോധം ഉണ്ടായിരുന്നു. ആനക്കൊമ്പ് വേട്ട കേസിലടക്കം നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയുമാണ് സമീപവാസി. ഇയാള്‍ക്ക് ഷാജിയോടുള്ള വിരോധം നിമിത്തം ഷാജിയുടെ മകന്‍ ഉണ്ണി അമിതവേഗതയില്‍ ബൈക്ക് ഓടിക്കുന്നതായി ആരോപിച്ച് ഉണ്ണിക്കെതിരേ പരാതി തയ്യാറാക്കി. സമീപവാസികളായ കുറെയാളുകളെ കൊണ്ട് ഇതില്‍ ഒപ്പിടുവിച്ചു. എന്നാല്‍ ഇതില്‍ ഒപ്പിടുവാന്‍ മധുവും കുടുംബാംഗങ്ങളും വിസമ്മതിച്ചു. മധു ഉള്‍പ്പെടെ പലരും എതിര്‍ത്തതിനാല്‍ ഏതാനും ചിലര്‍ മാത്രം ഒപ്പിട്ട പരാതി കാളിയാര്‍ പോലിസ് സ്റ്റേഷനില്‍ നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ഉണ്ണിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും പ്രശ്‌നക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. ഇതിന് ശേഷം പരാതിയില്‍ ആളുകള്‍ ഒപ്പിടാത്തതിന് പിന്നില്‍ മധുവാണെന്ന് ആരോപിച്ച് പരാതി നല്‍കുന്നതിന് നേതൃത്വം നല്‍കിയ ആളുടെ നിര്‍ദേശപ്രകാരം മധുവിനെയും കുടുംബത്തെയും വീട്ടില്‍ കയറി മര്‍ദിച്ചതായാണ് പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ മധുവും കുടുംബാംഗങ്ങളും തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ€തേടിയിരുന്നു. ആക്രമണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കാളിയാര്‍ എസ്‌ഐ വിഷ്ണുകുമാര്‍ വി സി പറഞ്ഞു.

പോലിസ് നടപടിയില്‍ വീഴ്ചയുണ്ടായതായി സിപിഎം
തൊടുപുഴ: നാലംഗ കുടുംബത്തെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതില്‍ കാളിയാര്‍ പോലിസിന് വീഴ്ചയുണ്ടായതായി സിപിഎം വണ്ണപ്പുറം ലോക്കല്‍ കമ്മിറ്റി ആംരോപിച്ചു. കേസ് കൈകാര്യം ചെയ്ത അഡീഷണല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമണ ത്തിന് ഇരയായവര്‍ക്ക് എതിരേയാണ് കേസെടുത്തത്. പുതിയ സബ് ഇന്‍സ്‌പെക്ടര്‍ ചാര്‍ജെടുത്ത ശേഷവും ഉന്നത ഉദ്യോഗസ്ഥരുടെ പക്കല്‍ പരാതി നല്‍കിയതിനും ശേഷമാണ് ആക്രമണം നടത്തിയ ആള്‍ക്കെതിരേ കേസെടുത്തത്. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവര്‍ക്കെതിരേയും കേസെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക