|    Jul 23 Sun, 2017 4:26 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നാറ്റോ- റഷ്യ യോഗം 20ന് ബ്രസ്സല്‍സില്‍

Published : 13th April 2016 | Posted By: SMR

ബ്രസ്സല്‍സ്: നാറ്റോ, റഷ്യ ഉന്നതതല യോഗം ഈ മാസം 20ന് ബ്രസ്സല്‍സില്‍ നടക്കും. ഉക്രെയിന്‍ പ്രതിസന്ധി, സൈനികപരമായ ഭീഷണികള്‍ കുറച്ചുകൊണ്ടുവരല്‍, അഫ്ഗാനിസ്താനിലെ പ്രശ്‌നങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയാവും. റഷ്യയും നാറ്റോ അംഗരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് യോഗം വിലയിരുത്തപ്പെടുന്നത്.
2014ല്‍ റഷ്യയുമായുള്ള എല്ലാ സഹകരണവും നാറ്റോ നിര്‍ത്തിവച്ചിരുന്നു. ക്രിമിയന്‍ വിഷയത്തിലുള്ള റഷ്യയുടെ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയായിരുന്നു നാറ്റോയുടെ നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക